ഡെസ്പാസീറ്റോ ഒറ്റ രാത്രി കൊണ്ട് യൂട്യൂബിൽ നിന്ന് ഡിലീറ്റായി !

despacito album deleted from youtube

സ്പാനിഷ് ഹിറ്റ് ഗാനം ഡെസ്പാസീറ്റോ യൂട്യൂബിൽ നിന്നും ഡിലീറ്റായി. യൂട്യൂബിൽ ഏറ്റവും കൂടുതൽപ്പേർ കണ്ട ഈ സൂപ്പർഹിറ്റ് ഗാനത്തിൻറെ വീഡിയോ ഹാക്ക് ചെയ്യപ്പെട്ടത് ടെക് ലോകത്തെ ആശങ്കയിലാഴ്ത്തി.

യൂട്യൂബിൽനിന്ന് അപ്രത്യക്ഷമായ വീഡിയോയ്ക്ക് പകരം തോക്കു ചൂണ്ടി നിൽക്കുന്ന മുഖംമൂടി ധരിച്ച ആളുകളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഗാനം യൂട്യൂബിൽ തിരിച്ചെത്തിയിട്ടുണ്ട്.

2017 ജനുവരി 12ന് പുറത്തിറങ്ങിയ ഗാനത്തിന് അടുത്തിടെയാണ് യുട്യൂബിൽ 500 കോടി ആളുകൾ കണ്ട ആദ്യ വിഡിയോ എന്ന റെക്കോർഡ് ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top