ജനങ്ങള്‍ ഏറ്റെടുത്തു; മേള അഞ്ചാം ദിവസത്തിലേക്ക്‌

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 7 മുതൽ 16 വരെ സംഘടിപ്പിച്ചിരിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കായിരുന്നു മേളയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്നലെ മഴയുടെ ആലസ്യം ഉണ്ടായിരുന്നെങ്കിലും തിരക്കിന് കാര്യമായ ഇടിവ് സംഭവിച്ചിരുന്നില്ല.

മേളയുടെ അഞ്ചാം ദിവസമായ ഇന്ന് 2 മണി മുതലാണ് പ്രദർശനം ആരംഭിക്കുക. ഇന്ന് ഫെസ്റ്റിവലിലെ പ്രധാന പരിപാടികൾ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ സുജിത് കലവൂർ, അരുൺ രാജ് കൊട്ടാരക്കര എന്നിവരുടെ കോമഡി ഷോ, ജൂനിയർ ജാക്സൺ എന്നറിയപ്പെടുന്ന പ്രശാന്ത് കോഴിക്കോടിന്റെ ഡാൻസ് ഷോ ഒപ്പം പ്രശസ്ത പിന്നണി ഗായകരായ സന്നിദാനന്ദൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരുടെ ഗാനമേള എന്നിവയാണ്.

വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക വ്യാപാര മേളയും മാംഗോ ഫെസ്റ്റും ഇത്തവണത്തെ പുതുമായാണ്.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top