മഴയിലും കാറ്റിലും ഉലയാതെ ഷോപ്പിംഗ് ഫെസ്റ്റിവൽ അഞ്ച് നാളുകള്‍ പിന്നിട്ടു

flowers shopping festival and flowers show launched

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 7 മുതൽ 16 വരെ സംഘടിപ്പിച്ചിട്ടുള്ള ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി അഞ്ചാം ദിവസവും പിന്നിട്ടിരിക്കുകയാണ്. കുറച്ച് ദിവസങ്ങളായി പുനലൂരിൽ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. എങ്കിലും ഫെസ്റ്റിവലിൽ തിരക്കിന് വലിയ കോട്ടം സംഭവിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഉച്ചക്ക് രണ്ട് മണി മുതൽ പ്രദർശനം ആരംഭിക്കുന്ന മേളയിൽ ആറു മണി മുതൽ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ സുജിത് കലവൂർ, അരുൺ രാജ് കൊട്ടാരക്കര എന്നിവരുടെ കോമഡി ഷോ, ജൂനിയർ ജാക്സൺ എന്നറിയപ്പെടുന്ന പ്രശാന്ത് കോഴിക്കോടിന്റെ ഡാൻസ് ഷോ പ്രശസ്ത പിന്നണി ഗായകരായ സന്നിദാനന്ദൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവർ നയിക്കുന്ന ഗാനമേള എന്നിവയായിരുന്നു അഞ്ചാം ദിവസത്തിലെ പ്രത്യേകത.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More