കുറുമ്പും കുസൃതിയുമായി കട്ടുറുമ്പിലെ കുട്ടിപട്ടാളം ഇന്ന് പുനലൂർ ഷോപ്പിംഗ് ഫെസ്റ്റിവലിൽ

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഫ്ളവേഴ്സ് സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാപാര മേളയായ ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്.

മേളക്ക് കൊഴുപ്പ് പകരാൻ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ കട്ടുറുമ്പിലെ കുട്ടിപട്ടാളം ഇന്ന് പുനലൂരിലെത്തും. കട്ടുറുമ്പിലെ കുരുന്നുകൾക്കൊപ്പം തന്നെ ശ്യാം പ്രസാദ്, ആതിര മുരളി എന്നിവർ നയിക്കുന്ന ഗാനമേള റോബോ സാപ്പിൻസ് ഡാൻസ് കമ്പനി യുടെ നൃത്ത വിസ്മയം കോമഡി ഉത്സവത്തിലൂടെ പ്രശസ്തരായ വൈഷ്ണവ് ശ്രീകുമാർ, പ്രഗേഷ് മേപ്പുറത്ത് എന്നിവരുടെ കോമഡി ഷോയും മേളയിൽ അരങ്ങേറും. വലിയ രീതിയിലുള്ള ജന പങ്കാളിത്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ മേളയിൽ ഉണ്ടായിരുന്നത്.

വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക വ്യാപാര മേളയും മാംഗോ ഫെസ്റ്റും ഇത്തവണത്തെ പുതുമായാണ്. ഏപ്രിൽ 16 വരെയാണ് ഷോപ്പിംഗ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More