ശ്രീജിത്തിന്റെ മരണം; ഗുരുതര പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

sreejith

വാരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതര പരിക്കില്ലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ അഞ്ജനയുടേയതാണ് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പാണ് പരിശോധന നടത്തിയത്. അടിപിടി നടന്നിട്ടുണ്ടെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ശ്രീജിത്തിനെ മരണത്തിന് ശേഷം പുറത്ത് വരുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. മര്‍ദ്ദനമേറ്റെന്ന് പരാതിയോ മൊഴിയോ ഈ റിപ്പോര്‍ട്ടില്‍ ഇല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top