കറക്കി വീഴ്ത്തുന്ന സുനില്‍ നരെയ്ന്‍; ഐപിഎല്‍ നൂറ് വിക്കറ്റ് ക്ലബില്‍ കയറുന്ന ആദ്യ വിദേശ സ്പിന്നര്‍

ഐപിഎല്ലില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ വിദേശ സ്പിന്നറായി സുനില്‍ നരെയ്ന്‍ . ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്രിസ് മോറിസിനെ പുറത്താക്കിയതോടെയാണ് വിന്‍ഡീസ് താരം നൂറ് കോടി ക്ലബിലെത്തിയത്. ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബില്‍ കയറുന്ന 11-ാം താരമാണ് സുനില്‍ നരൈന്‍. 2012ലാണ് നരെയ്ന്‍ ആദ്യ ഐപിഎല്‍ കളിക്കുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ 24 വിക്കറ്റുകള്‍ സ്വന്തമാക്കി. ലസിത് മലിംഗ, ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് ഐപിഎലില്‍ നൂറ് വിക്കറ്റ് നേടിയ മറ്റു വിദേശ താരങ്ങള്‍. ഒരേ ടീമിനു വേണ്ടി 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്ന് താരങ്ങളാണുള്ളത്. മലിംഗ, ബ്രാവോ എന്നിവര്‍ക്കൊപ്പമാണ് സുനില്‍ നരൈന്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here