സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍(മുഹമ്മദ് അമീന്‍ നഗര്‍) തുടക്കം. മുതിര്‍ന്ന സിപിഐഎം അംഗം മല്ലു സ്വരാജ്യം പതാക ഉയര്‍ത്തി. പുഷ്പാര്‍ച്ചനയ്ക്കു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.
ബിജെപി വര്‍ഗീയ ധ്രുവീകരണം നടത്തുന്നു : യെച്ചൂരി
ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് കമ്യൂണിസ്റ്റുകാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സീതാറാം യെച്ചൂരി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ബലാത്സംഗത്തെ പോലും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നതാണ് കത്വയില്‍ കണ്ടത്. കത്വയും ഉനാവോയും ചെറുത്തു തോല്‍പ്പിക്കപ്പെടേണ്ട ദുഷ്ടപ്രവൃത്തികളാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്എസിന്റെ ‘സ്വകാര്യസേനകള്‍’ പൊതുമണ്ഡലത്തെ കൈകാര്യം ചെയ്യുകയാണ്.രാജ്യത്തിന്റെ ബഹുസ്വരതയെ ഹൈന്ദവതയിലേക്ക് ചുരുക്കുകയാണ് അവര്‍.പുരോഗമനപരതയ്ക്ക് മേലാണ് ബിജെപിയും ആര്‍എസ്എസും കത്തിവയ്ക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു
763 പ്രതിനിധികളും , 74 നിരീക്ഷകരും
സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി,സിപിഐഎം ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ,ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.763 പ്രതിനിധികളും 74 നിരീക്ഷകരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നുമാണ് കൂടുതല്‍ പ്രതിനിധികള്‍.175 വീതം.
രാഷ്ട്രീയ അടവുനയം എന്താകും ?
കരടുരാഷ്ട്രീയ പ്രമേയത്തിലെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് രാജ്യം ഉറ്റുനോക്കുന്നത്. ബിജെപിയെ പുറത്താക്കാന്‍ എന്ത് രാഷ്ട്രീയ അടവുനയം വേണമെന്ന് ഹൈദരാബാദില്‍ തീരുമാനിക്കും. ഇടതുമതേതര ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കും.ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടുകളിലും ചര്‍ച്ച നടക്കും.കൊല്‍ക്കത്താ പ്‌ളീന തീരുമാനം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞോയെന്നും ചര്‍ച്ച ചെയ്യും.വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക സമരങ്ങളെ ഏകോപിപ്പിച്ച് മുന്നേറണമെന്ന അഭിപ്രായമാകും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here