ലോയ കേസിലെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കും

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങളുടെ ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. മുംബൈ ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കുക. തുടരന്വേഷണം വേണമെന്ന ആവശ്യത്തിലാണ് മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍.

ലോയ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹസാഹചര്യത്തിലാണെന്നും അതിനാല്‍ തന്നെ പുനരന്വേഷണം വേണമെന്നുമുള്ള നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. കേസില്‍ തുടരന്വേഷണം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top