Advertisement

മണി ചേട്ടന്റെ നാട്ടില്‍ വന്ന് ഈ അഭ്യാസം കാണിച്ചാല്‍ ദൈവം എന്നോട് പൊറുക്കില്ല

April 23, 2018
Google News 0 minutes Read
pritvi

പാട്ട് പാടണമെന്ന ആരാധകരുടെ ആവശ്യത്തിന് മുന്നില്‍ നടന്‍ പൃഥ്വി പറഞ്ഞ മറുപടിയാണ് തലക്കെട്ടില്‍ വായിച്ചത്. ചാലക്കുടിയില്‍ ഒരു സ്വകാര്യ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ താരത്തോടാണ് പാട്ട് പാടാന്‍ ആരാധകര്‍ ആവശ്യപ്പെട്ടത്. വരികള്‍ ഓര്‍മ്മയില്ലെന്ന് എത്ര പറഞ്ഞിട്ടും പാട്ട് പാടണമെന്ന നിര്‍ബന്ധത്തിലായിരുന്നു ആരാധകര്‍. ഒടുക്കം ആരാധകരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി പാട്ട് പാടുക മാത്രമല്ല, സിനിമയിലെ ഡയലോഗും പൃഥ്വി പറഞ്ഞാണ് മടങ്ങിയത്. കാളിയന്‍ എന്ന സിനിമയിലെ ഡയലോഗാണ് പൃഥ്വി പറഞ്ഞത്. അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കൽപിച്ചോളൂ… പത്തുക്ക് ഒന്നോ നൂറുക്കൊന്നോ… എന്ന് തുടങ്ങുന്ന ഡയലോഗാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here