അവതാറിന്റെ രണ്ടാം ഭാഗം വരുന്നു

avatar second part

ലോക സിനിമയിൽ വിസ്മയങ്ങൾ സൃഷ്ടിച്ച അവതാറിന് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ അവതാറിൻറെ രണ്ടാം ഭാഗം ഉടൻ വരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകൻ ജയിംസ് കാമറൂൺ.

2009 ൽ റിലീസ് ചെയ്ത അവതാർ സൂപ്പർ ഹിറ്റായിരുന്നു. ലോകമെമ്പാടുമുള്ള ബോക്‌സോഫീസിൽ നിന്ന് പണം വാരിക്കൂട്ടിയ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി ഇനി അധികം കാത്തിരിക്കേണ്ടെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ അറിയിച്ചിരിക്കുകയാണ്. അവതാറിൻറെ രണ്ടും മൂന്നും ഭാഗങ്ങൾ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top