തകര്‍ത്ത് കളിച്ചിട്ടും ആഘോഷമാക്കാതെ സലാ; കാരണം ഇതാണ്…

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റോമയ്‌ക്കെതിരെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ തീപൊരിയായി. ആര്‍ക്കും പിടിച്ചു കെട്ടാനാകാത്ത വിധം സലാ എതിരാളികളെ തളര്‍ത്തി. ഒടുക്കം വിജയവും ലിവര്‍പൂളിന് തന്നെ. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. അഞ്ച് ഗോളുകളില്‍ രണ്ട് ഗോളുകളും നേടിയത് മുഹമ്മദ് സലായുടെ ബൂട്ടുകള്‍. അതിന് പുറമേ മറ്റ് രണ്ട് ഗോളുകള്‍ക്കുള്ള സുന്ദരമായ അസിസ്റ്റുകള്‍. കളത്തില്‍ സൂപ്പര്‍ ഹീറോയായ സലാ ഇത്തവണ ഗോളുകള്‍ക്ക് ശേഷം വലിയ ആഘോഷങ്ങള്‍ക്ക് മുതിര്‍ന്നില്ല. കാരണം എന്താകും? ഫുട്‌ബോള്‍ ആരാധകര്‍ക്ക് അതിനുള്ള കാരണം നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിച്ചു. തന്റെ മുന്‍ ക്ലബായ റോമയ്‌ക്കെതിരെയുള്ള മത്സരമായതിനാലായിരുന്നു അത്. തന്റെ മുന്‍ ടീമിനെതിരായ മത്സരവിജയം താരം വലിയ ആഘോഷമാക്കിയില്ല. ഗോളുകള്‍ നേടിയ ശേഷം നിശ്ബദനായി നില്‍ക്കുന്ന താരത്തിന്റെ വീഡിയോ രംഗങ്ങളും നിമിഷങ്ങള്‍ക്കകം ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തു. ഈ സീസണിലാണ് താരം റോമ വിട്ടത്.
In case you missed the Goals tonight……#LFC #LFCFamily #YNWA #LFCROM
Thoughts and Prayers are with the @LFC fan that was stabbed outside the ground ! ! pic.twitter.com/JUcJj8E2nN
— ░【???? ????】░ (@Basssn1) April 24, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here