കളത്തില്‍ ധോണിയും കോഹ്‌ലിയും; ഗാലറിയില്‍ സാക്ഷിയും അനുഷ്‌കയും: ചിത്രങ്ങള്‍ കാണാം

ബംഗളൂരു സ്റ്റേഡിയത്തില്‍ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും വിരാട് കോഹ്‌ലിയുടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ തീപാറുന്ന ഐപിഎല്‍ പോരാട്ടം നടക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നത് കളിക്കളത്തിലെ ധോണിയെയും കോഹ്‌ലിയെയും തന്നെ. എന്നാല്‍, കളി മുറുകും തോറും എല്ലാവരുടെയും ശ്രദ്ധ കളിക്കളത്തില്‍ നിന്ന് ഗാലറിയിലേക്ക് തിരിയാന്‍ തുടങ്ങി. ജീവിത പങ്കാളിയുടെ പോരാട്ടം കാണാന്‍ ഗാലറിയില്‍ മറ്റ് രണ്ട് താരങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല, കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പര്‍ താരവുമായ അനുഷ്‌കയും എം.എസ്. ധോണിയുടെ ഭാര്യ സാക്ഷിയും. തങ്ങളുടെ സൂപ്പര്‍ ഹീറോസിന് പിന്തുണ നല്‍കാനാണ് ഇരുവരും ഗാലറിയിലെത്തിയത്. മകള്‍ സിവയ്‌ക്കൊപ്പമായിരുന്നു സാക്ഷി എത്തിയത്. താരങ്ങള്‍ മൈതാനത്ത് പിരിമുറുക്കത്തോടെ കളിച്ചപ്പോള്‍ അതേ പിരിമുറക്കമായിരുന്നു അനുഷ്‌കയുടെയും സാക്ഷിയുടെയും മുഖത്ത് നിറഞ്ഞു നിന്നത്. മത്സരത്തില്‍ ധോണിയുടെ ടീം ജയിച്ചപ്പോള്‍ സാക്ഷി ഗാലറിയില്‍ ഇരുന്ന് പുഞ്ചിരിച്ചു. എന്നാല്‍, പ്രിയപ്പെട്ടവന്റെ ടീം പരാജയപ്പെട്ടത് അനുഷ്‌കയ്ക്ക് സഹിക്കാനായില്ല. ഇരുവരും കളിയിലുടനീളം ഗാലറിയിലിരുന്ന് താരങ്ങള്‍ക്ക് നല്‍കിയ പിന്തുണ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here