‘ആക്ഷന്‍ ബൗളര്‍’ മനോജ് തിവാരി!!!

ഇന്ത്യന്‍ താരം മനോജ് തിവാരിയുടെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെടുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ താരമായ മനോജ് തിവാരിയുടെ ബൗളിംഗ് ആക്ഷന്‍ ഏറെ പുതുമയുള്ളതാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തിലാണ് തിവാരിയുടെ ബൗളിംഗ് ആക്ഷന്‍ ശ്രദ്ധിക്കപ്പെട്ടത്. റൗണ്ട് ആം ആക്ഷനിന്‍ നിന്ന് അല്‍പം വ്യത്യസ്തമായി കൈകള്‍ വളരെ താഴ്ത്തിയാണ് തിവാരി പന്തെറിഞ്ഞത്. ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെയും ഇന്ത്യന്‍ താരം കേദാര്‍ ജാദവിന്റെയും ബൗളിംഗ് ആക്ഷനോടാണ് തിവാരിക്ക് സാദൃശ്യം എന്നായിരുന്നു കമന്റേറ്റര്‍മാരുടെ വിലയിരുത്തല്‍. എന്തായാലും തിവാരിയുടെ പന്തേറ് വൈറലായിക്കഴിഞ്ഞു.
Who’s that? Malinga or Kedar Jadhav? https://t.co/fpDHlOD2Cc
— Lijin Kadukkaram (@KadukkaramLijin) April 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here