Advertisement

കര്‍ണാടക തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

April 27, 2018
Google News 6 minutes Read

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ജനങ്ങളുടെ മനസ് അറിഞ്ഞുകൊണ്ടുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കര്‍ണാകത്തിലെ ജനങ്ങളുടെ മന്‍ കി ബാത്ത്’ എന്ന വിശേഷണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രകടനപത്രികയ്ക്ക് നല്‍കിയത്.

ക​ർ​ണാ​ട​ക ജ​ന​ത​യു​ടെ മ​ന​സാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ 95 ശ​ത​മാ​ന​വും ന​ട​പ്പാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക ഖ​നി രാ​ജാ​ക്ക​ൻ​മാ​രു​ടെ​യും അ​ഴി​മ​തി​കാ​രു​ടെ​യു​മാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here