വരാപ്പുഴ കസ്റ്റഡി മരണം; സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ക്കുന്നതിന് നിയമോപദേശം തേടി

വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സിഐ ഉൾപ്പെടെയുളളവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കണോ അതോ വകുപ്പുതല നടപടിയാണോ നിലനിൽക്കുക എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. ഇതിനിടെ മരിച്ച വാസുദേവന്‍റെ മകൻ വിനീഷിന്‍റെ പേരിൽ പൊലീസ് തന്നെ പ്രചരിപ്പിച്ച രണ്ടാമത്തെ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം സർക്കാർ അഭിഭാഷകരോട് നിയമോപദേശം തേടിയത്. ശ്രീജിത്തിനെ മർദിച്ചവർക്കെതിരെയെല്ലാം കൊലക്കുറ്റം ചുമത്താമെന്നായിരുന്നു നേരത്തേയുളള നിയമോപദേശം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ വടക്കൻ പറവൂർ സിഐ, വരാപ്പുഴ എഎസ്ഐ, മൂന്നു പൊലീസുകാർ എന്നിവരുടെ കാര്യത്തിൽ എന്തു നടപടിവേണമെന്നാണ് അന്വേഷണസംഘത്തിന്‍റെ ആശയക്കുഴപ്പം.
സിഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചതിന് തെളിവില്ലാത്തതിനാല്‍ കസ്റ്റഡി മരണക്കേസില്‍ സിഐ ക്രിസ്പിനെ കൂടി പ്രതി ചേര്‍ക്കാമോ എന്നതിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here