ട്രോളനെ ട്രോളി ‘വിക്ലങ്കനായ തുമ്പി’ ട്രോളുകള്‍

പ്രമുഖരുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചെറിയ ചെറിയ തെറ്റുകള്‍ ട്രോളന്‍മാര്‍ ആഘോഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ട്രോളനെ മറ്റ് ട്രോളന്‍മാര്‍ ചേര്‍ന്ന് ട്രോളി ട്രോളി പഞ്ഞിക്കിടുന്നത് കണ്ടിട്ടുണ്ടോ? അതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ട്രോള്‍ ഗ്രൂപ്പുകളില്‍ ഒരു തുമ്പിയാണ് ഇപ്പോള്‍ താരം.

ഒരു കുഞ്ഞുതുമ്പിയെ ചെറുതായിട്ടൊന്ന് ട്രോളിയതിനാണ് ഏതോ ഒരു ഹതഭാഗ്യനായ ട്രോളനെ മറ്റുള്ളവരെല്ലാരും കൂടെ ട്രോളിക്കൊന്നത്. ‘ഫാനില്‍ ഇടിക്കുന്നതിന് മുന്‍പ് പറന്നുനടന്ന തുമ്പി, ഇടിച്ച് വികലാംഗന്‍ ആയപ്പോള്‍ തുമ്പി’, ഇതായിരുന്നു ആദ്യത്തെ ട്രോളന്‍ പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ട്രോള്‍. എന്നാല്‍ അക്ഷരം മാറിപ്പോയതാണോ അതോ ഫോണ്‍ ചതിച്ചതാണോ അതോ ഇനി വായിച്ചവര്‍ക്ക് തെറ്റിയതാണോന്നറിയില്ല എഴുതി വന്നപ്പോള്‍ ‘ഫാനില് ഇടുക്കിനുത്ത് മമ്പു പരന്നു നഡന്ന തുംബി, എഡിച്ചു വിക്ലങ്കന് അയപ്പോള്‍ തുംബി’ എന്നാണ് വന്നത്. ട്രോളന്‍മാരുടെ ലോകമല്ലേ…പിന്നെ പറയണോ അവിടുത്തെ പുകില്. എല്ലാ ട്രോളന്‍മാരും ചേര്‍ന്ന് ആ പാവം ട്രോളനെ ട്രോളാന്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി ട്രോളുകളാണ് പിറവി കൊണ്ടത്.

ട്രോളുകള്‍ക്ക് വഴിവെച്ച ട്രോള്‍ പോസ്റ്റ് ഇതാണ്…

ട്രോളിനെ ട്രോളിയുള്ള പോസ്റ്റുകള്‍ കാണാം…

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More