ഗര്‍ഭിണി ബസ്സില്‍ നിന്ന് വീണ സംഭവം; ബസ് ജീവനക്കാര്‍ അറസ്റ്റില്‍

കോഴിക്കോട് വടകരയിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ ഗര്‍ഭിണി വീണ സംഭവത്തില്‍ ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു.ഇരിങ്ങൽ സ്വദേശിനിയായ ദിവ്യയ്ക്കാണ് പരിക്കേറ്റത്. പയ്യോളി പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. യുവതിയുടെ പരാതിയാണ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബസില്‍ നിന്ന് യുവതി വീണിട്ടും ബസ് നിറുത്താതെ പോകുകയായിരുന്നു. നാട്ടുകാരാണ് ദിവ്യയെ ആശുപത്രിയിലെത്തിച്ചത്. ഏഴ് മാസം ഗര്‍ഭിണിയാണ് ദിവ്യ.
ഡിടിഎസ് എഫ്4 എന്ന ബസില്‍ വച്ചായിരുന്നു സംഭവം. ബസും പോലീസ് കസ്റ്റഡിയിൽ എടുത്തു. ദിവ്യ ബസിന്റെ പടിയിൽനിന്ന് ഇറങ്ങിയ ഉടൻ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.
divya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here