Advertisement

കോഴിക്കോട് മിഠായിതെരുവിൽ ഇന്ന് കടകളടച്ചിട്ട് പ്രതിഷേധം

May 8, 2018
Google News 0 minutes Read
sm street

കോഴിക്കോട് മിഠായിതെരുവിൽ ഒരു വിഭാഗം വ്യാപാരികൾ കകളടച്ചിട്ട് പ്രതിഷേധിക്കുന്നു. വാഹന ഗതാഗതം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ച വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ചിട്ട് പ്രതിഷേധിക്കും. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോഴിക്കോട് കോർപ്പറേഷൻ.

നവീകരണത്തോടെ മിഠായിതെരുവിന് പുതിയ മുഖമാണ്. ആളുകൾക്ക് വന്നിരിക്കാൻ ഇരിപ്പിടമുൾപ്പെടെ സജ്ജീകരിച്ചു. വാഹന ഗതാഗതം നിരോധിക്കുകയും ചെയ്തു. നാല് മാസമായി തുടരുന്ന നിരോധനം വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കി എന്നാണ് വ്യാപാരികൾ പറയുന്നത്. പരീക്ഷണമെന്ന നിലയിൽ ഏർപ്പെടുത്തിയ നിരോധനം പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here