സോനം കപൂർ വിവാഹിതയായി; ചിത്രങ്ങൾ

ബോളിവുഡ് നടി സോനം കപൂർ വിവാഹതിയായി. യുവ വ്യവസായി ആനന്ദ് അഹൂജയാണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനൊടിവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സോനം കപൂറിന്റെ ബന്ധുവിന്റെ ബാന്ദ്രയിലെ വീട്ടിൽവെച്ചാണ് വിവാഹം. സിഖ് ആചാരപ്രകാരമാണ് ഇരുവരും വിവാഹതിരാകുന്നത്.
ചുവന്ന ലഹംഗയണിഞ്ഞാണ് സോനം വിവാഹത്തിനെത്തിയത്. ഡിസൈനർ അനുരാധയാണ് സോനമിന്റെ വിവാഹവസ്ത്രം ഒരുക്കിയിരിക്കുന്നത്.
സ്വർണ നിറമുള്ള ഷേർവാണിയിലാണ് വരൻ ആനന്ദ് എത്തിയത്. ഷേർവാണിക്കൊപ്പം റൂബി മാലയും വരൻ അണിഞ്ഞിട്ടുണ്ട്. ഇന്ന് 11നും 12.30 നും ഇടയിലായിരുന്നു വിവാഹം.
നിരവധി ബോളിവുഡ് താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ബന്ധുക്കളായ ബോണി കപൂർ, ഖുഷി കപൂർ, ജാൻവി കപൂർ, അർജുൻ കപൂർ എന്നിവർക്ക് പുറമെ, റൺവീർ സിങ്ങ്, അമിതാഭ് ബച്ചൻ, മകൾ ശ്വേത നന്ദ, അഭിഷേക് ബച്ചൻ, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ, സ്വരാ ഭാസ്‌കർ, ജാക്വലിൻ ഫർനാൻഡസ്, കരൺ ജോഹർ, ആമിർ ഖാൻ, ജാവേദ് അക്തർ, റാണി മുഖർജി, സഞ്ജയ് കപൂർ, എന്നിങ്ങനെ നിരവധി പേർ എത്തിയിരുന്നു.
സഹോദരനും ബോളിവുഡ് നടനുമായ ഹർഷവർധൻ കപൂർ, സഹോദരി റിയ കപൂർ, ബന്ധുക്കളായ ഖുഷി കപൂർ, ജാൻവി കപൂർ, അർജുൻ കപൂർ, അൻഷുല കപൂർ എന്നിവർ ചേർന്നാണ് വരന്റെ സംഘത്തെ സ്വീകരിച്ചത്.
ബോളിവുഡ് അനിൽ കപൂറിന്റെയും സുനിതാ കപൂറിന്റെ മകളായ സോനമിന്റേത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹമായിരുന്നു. വിവാഹത്തിന്റെ തലേദിവസമായ മെഹന്ദി നൈറ്റിൽ, വെള്ള നിറമായിരുന്നു ഡ്രെസ്‌കോഡ്. സോനം ഉൾപ്പെടെ വെള്ള നിറമണിഞ്ഞാണ് മെഹന്ദിക്ക് എത്തിയത്.
sonam kapoor got hitched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here