തിരുവല്ലക്കായി ഫ്ളവേഴ്സ് ഒരുക്കുന്ന വിസ്മയ്ക്കാഴ്ചകൾ ഇന്ന് കൂടി മാത്രം

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ കഴിഞ്ഞ 11 ദിവസങ്ങളായി സംഘടിപ്പിച്ചു വരുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് കൊടിയിറങ്ങും.

തിരുവല്ലയെ അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷത്തിലെത്തിച്ച ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാൻ ഇന്ന് 9.30 വരെ മാത്രമാണ് അവസരം. ഓരോ ദിവസം പുരോഗമിക്കുന്തോറും തിരക്ക് വർധിച്ചു വരുന്ന കാഴ്ചയായിരുന്നു മേളയിലുണ്ടായത്.

അനവധി കൗതുക കാഴ്ചകളുമായി തിരുവല്ലയെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന ദിവസമായ ഇന്നും വലിയ തിരക്കാണ് പ്രതീക്ഷിക്കപ്പടുന്നത്.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ ചന്ദ്രലേഖ, ജീവൻ എന്നിവർ നയിക്കുന്ന സംഗീത സന്ധ്യയും കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ ശരത് ആലപ്പുഴയും വിപിൻ ഒല്ലൂരും ചേർന്നൊരുക്കുന്ന കോമഡി ഷോയും അവസാന ദിവസത്തിന്റെ പ്രത്യേകതകളാണ്.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top