Advertisement

നിപ വൈറസ്; കേന്ദ്രസംഘം കോഴിക്കോട് എത്തി

May 21, 2018
Google News 1 minute Read
new medicine to be imported from japan to fight nipah

നിപ വൈറസ് പനി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലെത്തി. ആരോഗ്യമന്ത്രി കെ.കെ. ശെലജയുമായി സംഘം ചര്‍ച്ച നടത്തുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. നിപ വൈറസ് പടരുന്ന സ്ഥലങ്ങള്‍ കേന്ദ്രസംഘം പരിശോധിക്കും. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ആരോഗ്യക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

അതേ സമയം, കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് സംസ്ഥാനത്ത് നല്‍കിയിട്ടുള്ളത്. രോഗലക്ഷണവുമായി എത്തുന്നവരുടെ രക്ത- സ്രവ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. നിപ വൈറസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രതികരണം. നിപ വായുവിലൂടെ പകരില്ലെന്ന് മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here