Advertisement

നിപ വൈറസ്; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

May 22, 2018
Google News 0 minutes Read
kk shailaja on nipah

നിപ വൈറസിന്റെ പേരില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെയും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ദ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ദുരുപയോഗിച്ച് ജനങ്ങളില്‍ നിപ വൈറസിനെ പറ്റി പലരും തെറ്റിദ്ധാരണ പരത്തുന്നതിനാലാണ് ആരോഗ്യമന്ത്രിയുടെ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here