Advertisement

ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍

May 25, 2018
Google News 1 minute Read
davood

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വേദ് ബൂഷണ്‍. ശ്രീദേവിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി വേദ്ബൂഷന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇതില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തലുമായി ഇദ്ദേഹം എത്തിയിരിക്കുന്നത്.
ശ്രീദേവി മരിക്കുമ്പോള്‍ താമസിച്ച ദുബായിയിലെ ഹോട്ടലില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇത് കണ്ടെത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം.ശ്രീദേവിയുടെ പേരിലുള്ള വന്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായിരുന്നു കൊല എന്നാണ് വേദ്ബൂഷണ്‍ പറയുന്നത്. ശ്രീദേവിയുടെ ബ്ലഡ് സാംപിളുകളും ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവും തിരക്കി ദുബായ് പൊലീസിനെ സമീപിച്ചപ്പോള്‍ അധികൃതര്‍ വിവരങ്ങള്‍ നല്‍കിയില്ലെന്നും വേദ്ഭൂഷണ്‍ വ്യക്തമാക്കി.

davood ibrahim, Sreedevi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here