ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പ്; മൂന്നിടങ്ങളിൽ ബിജെപിക്ക് മുന്നേറ്റം

ഉത്തരേന്ത്യയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിൽ ബിജെപി മുന്നേറുന്നു. മഹാരാഷ്ട്രയിലെ ബന്ദാരഗാണ്ഡിയ, പാൽഗട്ട്, ഉത്തർപ്രദേശിലെ കൈരാന എന്നിവിടങ്ങളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്.

കൈരാനയിൽ ബിജെപിയുടെ മ്രിഗാങ്ക സിംഗിന് 3746 വോട്ടും, ആർഎൽഡിയുടെ തബസ്സും ഹസ്സന് 3700 വോട്ടുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ജോകിഹാത്തിൽ ജെഡിയുവിന്റെ മുർഷിദ് ാലമാണ് മുന്നേറുന്നത്. 3000 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്. മഹാരാഷ്ട്രയിലെ മൽഘറിൽ ബിജെപിയുടെ ഗവിത് രാജേന്ദ്ര ധേട്യയും മുന്നേറുന്നുണ്ട്.

Loading...
Top