ചിദംബരത്തെ ജൂലൈ മൂന്ന് വരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഡല്‍ഹി കോടതി

എയർസെൽ- മാക്സിസ് സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ജൂലൈ മൂന്നു വരെ അറസ്റ്റ് ചെയ്യരുതെന്ന് സിബിഐയോടു ഡൽഹി ഹൈക്കോടതി. ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. ചിദംബരം നൽകിയ ഹർജി ജസ്റ്റിസ് എസ്.പി. ഗാർഗ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച പരിഗണിച്ചെങ്കിലും തീരുമാനമെടുക്കുന്നത് ആക്ടിംഗ് ചീഫ് സിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയായിരുന്നു.
ഐഎൻഎക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാനാണ് സിബിഐ ചിദംബരത്തോടു നിർദേശിച്ചിരിന്നത്. ചിദംബരം ധന മന്ത്രിയായിരിക്കേ രണ്ടു സാമ്പത്തിക ഇടപാടുകൾക്കുമായി വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്ഇപിബി) അനുമതി തേടാൻ വഴിവിട്ട് ഇടപെട്ടെ ന്നാണ് സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏജൻസികളുടെ കണ്ടെത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here