ജനങ്ങളാണ് വിധികര്‍ത്താക്കള്‍, അപവാദപ്രചാരണങ്ങള്‍ ഇവിടെ വിലപോകില്ല: മുഖ്യമന്ത്രി

ജനങ്ങളാണ് വിധികര്‍ത്താളെന്നും പലരും നടത്തുന്ന അപവാദപ്രചാരണങ്ങള്‍ ഇവിടെ വിലപോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കളെന്ന് വിളിച്ചുപറയുന്നതാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന് ലഭിച്ച വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ അസത്യപ്രചാരണങ്ങള്‍ പലരും നടത്തി. എന്നാല്‍, ജനങ്ങള്‍ എല്‍ഡിഎഫിന്റെ നയനിലപാടുകളെ അംഗീകരിച്ചു. ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. ജാതി- മത വേര്‍തിരിവുകളില്ലാതെ ജനങ്ങള്‍ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അംഗീകരിച്ചിരിക്കുകയാണ്. അതിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ ഉജ്ജ്വല വിജയം. ജനങ്ങള്‍ ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. വിവാദങ്ങളെ വിലവെക്കാതെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ എന്നും ശ്രമിക്കുന്നത്. തുടര്‍ന്നും അങ്ങനെതന്നെയാണ് മുന്നോട്ട് പോകുക. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വലിയ വിജയം സമ്മാനിച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here