Advertisement

കെവിന്‍ വധം; പോലീസുകാര്‍ക്കെതിരെ തെളിവുള്ളത് കൃത്യവിലോപത്തിന് മാത്രമെന്ന് ഐജി

June 3, 2018
Google News 0 minutes Read
kevin

കെവിന്‍ കൊലപാതകത്തില്‍ പോലീസുകാര്‍ക്കെതിരെ നേരിട്ട് തെളിവ് ലഭിച്ചിട്ടില്ലെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ. പോലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകത്തില്‍ നേരിട്ട് ഭാഗമായിട്ടുണ്ടോ എന്നതിന് തെളിവില്ല. എന്നാല്‍, കെവിനെ തട്ടികൊണ്ടുപോയ വിഷയത്തില്‍ പോലീസിന് വീഴ്ച പറ്റി. കൃത്യവിലോപത്തിന് പോലീസിനെതിരെ തെളിവ് ഉണ്ട്. എന്നാല്‍, കൊലപാതകത്തില്‍ നേരിട്ടുള്ള പങ്കിന് തെളിവില്ല. കൃത്യവിലോപത്തിന് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു. പ്രതികളില്‍ നിന്ന് തെളിവ് രേഖപ്പെടുത്തുകയാണ് അന്വേഷണസംഘം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here