കെവിന്റെ കൊല; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

കെവിൻ കൊലക്കേസിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അന്വേഷണസംഘം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഒരുങ്ങുന്നു. കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത തേടിയാണ് പ്രത്യേകാന്വേഷണസംഘം മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തയാറെടുക്കുന്നത്. മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യത നൽകിയാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കെവിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. മുങ്ങി മരിച്ചതോണോ, ബലമായി വെള്ളത്തില്‍ മുക്കിയതാണോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. കെവിന്റെ മരണ ദിവസം നടന്ന സംഭവങ്ങള്‍ പുനഃരാവിഷ്കരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്ന് പ്രതികളെ ചാലിയേക്കര പുഴയുടെ സമീപത്ത് എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. ഇവിടെ നിന്നാണ് കെവിന്റെ മൃതദേഹം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here