തിരുവനന്തപുരത്ത് നാളെ ഒപി ബഹിഷ്കരണം

op

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ നാളെ പി ബഹിഷ്കരണം. കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നഴ്സ് പണിമുടക്കിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഒപി ബഹിഷ്കരണം. സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതിയുടെ നേതൃത്വത്തിലാണ്  ബഹിഷ്കരണം. അത്യാഹിത സേവനങ്ങളും, കിടത്തി ചികിത്സയും, ശസ്ത്രക്രിയയും മുടങ്ങില്ല. ആശുപത്രികളില്‍ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തുക, രോഗികളുടെ ജീവന്‍ പന്താടരുത് എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതിഷേധം നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top