Advertisement

പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അന്തരിച്ചു

June 5, 2018
Google News 0 minutes Read
panmana

എ​ഴു​ത്തു​കാ​ര​നും മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നായിരുന്നു അന്ത്യം.  കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ്, ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ത​ല​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബ്ര​ണ്ണ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി സാ​യാ​ഹ്ന കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചിട്ടുണ്ട്.സംസ്കാരം നാളെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

ഭാ​ഷാ, സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വ്വസാധാരണമായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1987ൽ ​യൂ​ണി​വേ​ഴ്സി​റ്റി കോള​​ജി​ലെ മ​ല​യാ​ളം വ​കു​പ്പ് മേ​ധാ​വി​യാ​യി വി​ര​മി​ച്ചു. കൊല്ലം ജില്ലയിലെ പന്മനയിൽ കുഞ്ചുനായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണു ജനനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here