നഴ്സുമാരെ പിരിച്ചുവിടുന്നു; ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം

നഴ്സുമാരെ മുന്നറിയിപ്പില്ലാതെ പിരിച്ച് വിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയ്ക്ക് മുന്നില്‍ നഴ്സുമാരുടെ പ്രതിഷേധം. യുണൈറ്റ‍് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. നിപ്പ രോഗികളെ പരിചരിച്ച നഴ്സുമാരെയാണ് പിരിച്ചുവിടുന്നതെന്നാണ് ആരോപണം. 7500രൂപയ്ക്ക് ജോലി ചെയ്തിരുന്ന ഏഴ് നഴ്സുമാരെയാണ് പിരിച്ച് വിട്ടത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് പേരെ തിരിച്ചെടുത്തെങ്കിലും ഇവര്‍ക്ക് ഇന്നലെ രാത്രിയോടെ പിരിച്ചുവിടല്‍ കത്ത് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ നഴ്സുമാര്‍ സമരം ആരംഭിച്ചിരുന്നു. സമരം ചെയ്ത 40നഴ്സുമാരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരം ഇന്ന് കൂടുതല്‍ ശക്തിപ്പെടുത്താനാണ് സമരക്കാരുടെ തീരുമാനം. അതേസമയം നഴ്സിംഗ് പഠനശേഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവരെ പിരിച്ച് വിടുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here