അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു

abhinav bindra

ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. കണ്ണൻ അയ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹർഷവർദ്ധൻ കപൂർ അഭിനവ് ബിന്ദ്രയുടെ വേഷത്തിൽ അഭിനയിക്കും. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്‌സെസ്സിവ് ജേർണി ടു ഒളിമ്പിക് ഗോൾഡ് ആൻഡ് ബിയോണ്ട് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

അഭിനവ് ബിന്ദ്രയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ അച്ഛൻ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതും സിനിമയിൽ വിഷയമാകുമെന്ന് ഹർഷവർധൻ കപൂർ പറഞ്ഞു. സിനിമയിൽ ഗാനങ്ങളുണ്ടാകില്ലെന്നും ഹർഷവർദ്ധൻ കപൂർ പറഞ്ഞു. നവംബറിൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More