എല്‍പി- യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി

എല്‍പി- യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് കിട്ടാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മാനേജുമെന്റുകളും രക്ഷാകര്‍തൃ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്.
കേന്ദ്ര നിയമ പ്രകാരം എല്‍പി സ്കുളുകൾ അഞ്ചാം തരം വരെയും യുപി സ്കൂളുകൾ എട്ടാം തരം വരെയും ഉയർത്തിക്കിട്ടാൻ അവകാശമുണ്ട്. ഹർജികളിലെ ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നു വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. എല്‍പി- യുപി തലത്തിലെ സാഹചര്യങ്ങളും ആവശ്യങ്ങളും വിലയിരുത്തി കഴിഞ്ഞ വർഷം തന്നെ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. വിജ്ഞാപനം കണക്കിലെടുക്കാതെയുള്ള വാദങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓമശ്ശേരി സ്കൂളിന് ഈ വർഷം മാത്രം എട്ടാം തരം അപ്ഗ്രേഡ് ചെയ്ത് നൽകാനും കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here