Advertisement

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11കോടിയുടെ വിദേശ കറന്‍സി പിടിച്ചു

June 13, 2018
Google News 1 minute Read
foregin currency

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി കൊച്ചി ദുബായി ഫ്ളൈറ്റിലെ യാത്രക്കാരനില്‍ നിന്നാണ് കന്‍സി പിടികൂടിയത്. ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണ്. ഇയാളെ അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.
യൂസഫ് മുഹമ്മദ് സിദ്ദിഖ് എന്ന എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ പുറപ്പെടേണ്ട ഡല്‍ഹി-കൊച്ചി-ദുബായ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇന്നലെ വിമാനം സര്‍വീസ് നടത്തിയില്ല. ഇന്ന് പുലര്‍ച്ചെ പുറപ്പെടുന്ന എമിറേറ്റ്സ വിമാനത്തിലാണ് തുടര്‍യാത്ര ഒരുക്കിയത്. ഇതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് വിദേശ കറന്‍സി കണ്ടെത്തിയത്. യുഎസ് ഡോളറും സൗദി റിയാലുമാണ് പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നാണ് ഇത് കൊണ്ട് വന്നതെന്നാണ് സൂചന.

foregin currency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here