കളക്ടര്‍ ബ്രോയുടെ പോസ്റ്റുകള്‍ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിന് പിന്നിലെ സൂചനകള്‍??
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരെ നീക്കി. കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് സ്ഥാനം ഒഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് പ്രശാന്തിനെ നീക്കിയെന്ന വാര്‍ത്തയും പുറത്ത് വന്നത്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്തിനെ നീക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഏത് വകുപ്പിലേക്കാണ് മാറ്റി നിയമിച്ചത് എന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ടൂറിസം മേഖലയില്‍ ചില കള്ളക്കളികള്‍ നടക്കുന്നുവെന്ന് തെളിയിക്കുന്ന പോസ്റ്റുകളാണ് പ്രശാന്ത് നായരുടെ ഫെയ്സ് ബുക്ക് പേജില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വരുന്നത്. ഈ പുറത്താക്കലും ഫെയ്സ് ബുക്ക് പോസ്റ്റുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഒരു പ്രതിഷേധ സൂചകമയാണ് ഈ പോസ്റ്റുകള്‍ ഇട്ടതെന്ന കാര്യം വ്യക്തമാണ്.
മെയ് 30 മുതലാണ് പ്രശാന്ത് നായര്‍ ഇത്തരം ഒളിയമ്പുകള്‍ ഫെയ്സ് ബുക്കിലൂടെ ഇട്ട് തുടങ്ങിയത്.
മെയ് 30ലെ പോസ്റ്റ് ഇങ്ങനെയായിരുന്നു
സ്വകാര്യമേഖലയിലും അന്താരാഷ്ട്രതലത്തിലും വമ്പൻ ജോലികൾക്ക് യോഗ്യതയുള്ള, അവനനവന്റെ കഴിവിലും യോഗ്യതയിലും പൂർണ്ണവിശ്വാസമുള്ള പല യുവതീയുവാക്കളും ഇന്ന് സിവിൽ സർവീസിലേക്ക് കടന്ന് വരുന്നുണ്ട്. ഇവരിൽ പലരും കൊച്ചു നഗരങ്ങളിൽ നിന്നുള്ള തന്റേടികളാണ്. ഇവർ വരേണ്യവർഗ്ഗത്തിൽ പെട്ടവരല്ല, സിവിൽ സർവീസ് കുടുംബങ്ങളിൽ പിറന്നവരല്ല. അടവച്ച് വിരിയിക്കുന്ന, IIT/St.Stephens/Doon School തുടങ്ങിയ വൻ സെറ്റപ്പിൽ നിന്നുള്ളവരുമല്ല. താൻപ്രമാണികളല്ലെങ്കിലും ആത്മാഭിമാനമുള്ളവർ. മിഡിൽ ക്ലാസ്സ്, ലോവർ മിഡിൽ ക്ലാസ് ഫെലോസ്. ഇവരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിച്ച് ബ്ലീച്ചടിക്കുന്ന ഓൾഡ് സ്കൂൾ ബ്യൂറോക്രസി കഥകൾ ഡെയിലി കേൾക്കാനുണ്ട്. വിസ്താരഭയത്താൽ കഥ പറയുന്നില്ല.
ജൂണ്‍ 4ലെ പോസ്റ്റ്
രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാൻ പറ്റൂ.
സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.
ജൂണ്‍ 5 ലെ പോസ്റ്റ്
ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക് മാനേജർ ബാങ്കിലെ ലോക്കർ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരൻ കണാൻ ഇടവന്നു. കഥയിൽ ഇനിയെന്ത് സംഭവിക്കും:
1) ബാങ്ക് മാനേജർ ചമ്മൽ മാറ്റാൻ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.
3)ബാങ്ക് മനേജർ തെറ്റ് തിരുത്തും. നന്നാവും.
4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5)സെക്യൂരിറ്റിക്കാരൻ സ്വയം പിരിഞ്ഞ് പോകും.
ഇതിലേതാ ഹീറോയിസം?
ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ ചര്‍ച്ചയ്ക്ക് ചൂട് പിടച്ചത്.അതിന് പിന്നാലെ അഞ്ച് കൊല്ലം കഴിഞ്ഞ് കഴിഞ്ഞ് നിങ്ങളെ അലട്ടാത്ത പ്രശ്നങ്ങളെ കുറിച്ച് ഇന്ന് അഞ്ച് മിനുട്ട് പോലും ആലോചിച്ച് വ്യാകുലപ്പെടരുതെന്നും പോസ്റ്റിട്ടിരുന്നു.
പുറത്താക്കിയതിന് പിന്നാലെ ഇരുവര്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിങ്ക് സ്വാതന്ത്ര്യം എന്ന ക്യാപ്ഷനോട് പോസ്റ്റ് ചെയ്യുകയാണ് പ്രശാന്ത് ചെയ്തത്.
റെഡ് ഫോര്‍ട്ട്, താജ് മഹല്‍ രാജ്യത്തിലെ മഹത്തായ മന്ദിരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ദത്തെടുക്കാനുള്ള പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് രൂപം നല്‍കി വരികയാണ്. ഇതുമായി ബന്ധപ്പെട്ടാണോ പ്രശാന്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ എന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here