ഹില്‍പാലസില്‍ മാനുകള്‍ ചത്തൊടുങ്ങുന്നു

ഹില്‍ പാലസിലെ മാന്‍ പാര്‍ക്കിലെ മാനുകള്‍ ചത്തൊടുങ്ങന്നു. ഇന്നലെ വരെ ഒമ്പത് മാനുകളാണ് ചത്തൊടുങ്ങിയത്. നാല് മാസം മുമ്പാണ് മാനുകള്‍ ചാവാന്‍ ആരംഭിച്ചത്. എന്നാല്‍ ആദ്യം കുളമ്പ് രോഗമാണെന്നാണ് സംശയിച്ചത്. ഇന്നലെ മരിച്ച മാനുകളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 214 പുള്ളിമാനുകളും, 31മ്ലാവുകളുമാണ് ഇവിടെയുള്ളത്. സാമ്പര്‍ മാനുകളുമുണ്ട്. ഒന്നരയേക്കര്‍ സ്ഥലത്താണ് ഇവരുടെ ആവാസം. ഇതുവരെ മരണകാരണം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News