‘പൃഥ്വിക്കൊപ്പമാണ് അഭിനെയിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ പേടി തോന്നിയിരുന്നു’; തിരിച്ചുവരവിലെ അനുഭവങ്ങൾ പങ്കുവെച്ച് നസ്രിയ

nazriya about shooting experience in koode

പൃഥ്വിക്കൊപ്പമാണ് അഭിനെയിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ പേടി തോന്നിയിരുന്നുവെന്ന് നസ്രിയ. തന്റെ തിരിച്ചുവരവിലെ അനുഭവം പങ്കുവെക്കുന്നതിനിടെയാണ് നസ്രിയ ഇക്കാര്യ പറഞ്ഞത്.

‘പൃഥിക്കൊപ്പം അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോൾ ആദ്യം പേടി തോന്നിയിരുന്നു. ഇതുവരെ ഒരുമിച്ച് വർക്ക് ചെയ്യാത്തതിനാൽ എങ്ങനെയുള്ള ആളാണെന്ന് അറിയുകയും ഇല്ല. എന്റെ പേടി മാറ്റുന്നത് വേണ്ടി അഞ്ജലി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ശേഷം പരസ്പരം അതിൽ സംസാരിച്ചും ഇടപെട്ടും കൂടുതൽ അടുത്തു. ഒടുവിൽ ഷൂട്ടിങ്ങ് അവസാനിക്കുമ്പോൾ സിനിമയിലെ പോലെ തന്നെ പൃഥി തനിക്ക് സഹോദരതുല്യനായി.’ നസ്രിയ പറയുന്നു.

@anjalimenonfilms ❤❤❤

A post shared by Nazriya Nazim (@nazriya) on

അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചുവരവിനൊരുങ്ങുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ വേഷമിടുന്നത്. നസ്രിയ എത്തിയ ഗാനരംഗം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top