Advertisement

ഗോള്‍ ക്ഷാമം തീര്‍ത്ത് ഉറുഗ്വായ്; റഷ്യയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് (വീഡിയോ കാണാം)

June 25, 2018
Google News 7 minutes Read
urugay

ഗ്രൂപ്പ് ‘എ’ യിലെ ജേതാക്കളായി ഉറുഗ്വായ് പ്രീക്വാര്‍ട്ടറിലേക്ക്. ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വായ് പരാജയപ്പെടുത്തിയത്. ഉറുഗ്വായോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി റഷ്യയും പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഒരു ഗോള്‍ മാത്രം നേടി വിജയിച്ചു എന്ന ദുഷ്‌പേര് റഷ്യക്കെതിരെ മൂന്ന് ഗോളുകള്‍ നേടിയതോടെ ഉറുഗ്വായ് തിരുത്തുകയും ചെയ്തു. മൂന്ന് മത്സരങ്ങളും വിജയിച്ച ഉറുഗ്വായ്ക്ക് 9 പോയിന്റ് സ്വന്തമായുണ്ട്. ആറ് പോയിന്റുമായാണ് റഷ്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ഉറുഗ്വായുടെ സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, എഡിസന്‍ കവാനി എന്നിവരാണ് ഉറുഗ്വായുടെ സ്‌കോറര്‍മാര്‍. ഇതിനു പുറമേ റഷ്യന്‍ താരം ഡെനിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളും ഉറുഗ്വായുടെ വിജയത്തിന്റെ ഭാഗമായി. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ബുള്ളറ്റ് ഫ്രീകിക്ക് ഷോട്ടിലൂടെ സുവാരസാണ് ഉറുഗ്വായുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. പെനല്‍റ്റി ബോക്‌സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ റഷ്യന്‍ താരം ചെറിഷേവിന്റെ കാലില്‍ തട്ടി സെല്‍ഫ് ഗോള്‍ പിറന്നത് മത്സരത്തിന്റെ 23-ാം മിനിറ്റിലായിരുന്നു. മത്സരം പുരോഗമിക്കവേ 90-ാം മിനിറ്റില്‍ എഡിസന്‍ കവാനിയും ഉറുഗ്വായ്ക്ക് വേണ്ടി ഗോള്‍ നേടി.

പ്രീക്വാര്‍ട്ടറില്‍ എ ഗ്രൂപ്പ് ജേതാക്കളായ ഉറുഗ്വായ് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റഷ്യയ്ക്ക് ബി ഗ്രൂപ്പിലെ ജേതാക്കളായിരിക്കും പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍. ബി ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന ടീമുകളെ നിര്‍ണയിക്കുന്ന ഇന്ന് രാത്രി 11.30 ന് നടക്കുന്ന നിര്‍ണായക മത്സരങ്ങളായിരിക്കും.

ലൂയി സുവാരസിന്റെ ബുള്ളറ്റ് ഫ്രീകിക്ക് ഗോള്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here