Advertisement

കാസര്‍കോട് സ്വദേശികളെ ദുബായില്‍ നിന്ന് കാണാതായി; ഐഎസില്‍ ചേര്‍ന്നെന്ന് സംശയം

June 27, 2018
Google News 0 minutes Read

കാസർഗോഡ് നിന്നും ദുബായിലേക്ക് പോയ  11 പേരെ കാണാതായതായി പരാതി. ആറ് കുട്ടികള്‍ അടങ്ങുന്ന രണ്ട് കുടുംബങ്ങളെയാണ് കാണാതായത്. മൊഗ്രാൽ സ്വദേശി സവാദ്, ഭാര്യ നസീറ മകൻ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകൾ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത്,അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്.  നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് പരാതിയുമായി രംഗത്ത് എത്തിയത്. എന്നാല്‍ തങ്ങള്‍ യെമനില്‍ ഉണ്ടെന്ന് കാണിച്ച് സവാദ് നാട്ടിലേക്ക് ശബ്ദസന്ദേശം അയച്ചിട്ടുണ്ട്. ഇവര്‍ മതപഠനത്തിനായാണ് യെമനിലേക്ക് പോയതെന്നാണ് ശബ്ദ സന്ദേശത്തില്‍ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here