വീണ്ടും കവാനി!!! ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വായ് ലീഡ് ചെയ്യുന്നു
ആദ്യ പകുതിയില്‍ ഉറുഗ്വായ് നേടിയ ഗോളിന് പോര്‍ച്ചുഗലിന്റെ മറുപടി രണ്ടാം പകുതിയില്‍. മത്സരത്തിന്റെ 55-ാം മിനിറ്റില്‍ പെപ്പെയാണ് പോര്‍ച്ചുഗലിന് വേണ്ടി സമനില ഗോള്‍ സ്വന്തമാക്കിയത്. പോര്‍ച്ചുഗലിന് അനുകൂലമായ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു പെപ്പെ. റാഫേല്‍ ഗ്വരയ്‌റോ ഉയര്‍ത്തി നല്‍കിയ പന്തായിരുന്നു പെപ്പെയിലൂടെ ലക്ഷ്യത്തിലെത്തിച്ചത്.
GOAL!! Pepe heads it in to level the game! #URUPOR #WorldCup pic.twitter.com/kMMLBHYKh2
— World Cup (@FlFAWC2018) June 30, 2018
എന്നാല്‍, സമനിലയെ പിളര്‍ത്തി വീണ്ടും ഉറുഗ്വായ് ലീഡ് ഉയര്‍ത്തി. ഏഴാം മിനിറ്റില്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയ എഡിന്‍സന്‍ കവാനി തന്നെയാണ് ഇത്തവണയും ഉറുഗ്വായുടെ സ്‌കോറര്‍. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ അതിവേഗ മുന്നേറ്റത്തിലൂടെ ഗോള്‍ സ്വന്തമാക്കുകയായിരുന്നു കവാനി.
GOLAZOOO!! CAVANI GETS HIS SECOND OF THE NIGHT! WHAT A CLINICAL FINISH!!#URU 2-1 #POR #URUPOR #WorldCup pic.twitter.com/ok0cItyTOE
— FIFA World Cup (@WorIdCupUpdates) June 30, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here