Advertisement

മഹാരാജാസ് കോളേജില്‍ നിന്ന് തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍

July 6, 2018
Google News 0 minutes Read

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികളിലൂടെ സംഘടന വളര്‍ത്തണമെന്നാണ് ലഘുലേഖകളില്‍ പറയുന്നത്. എതിരാളികളിലെ കായികമായി നേരിടണം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്ത് കൊടുത്ത് സംഘടനയെ വളര്‍ത്തണമെന്നാണ് ലഘുലേഖയില്‍ പാരമര്‍ശം. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് കോളേജില്‍ നടത്തിയ തെരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെത്തിയത്. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കോളേജിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളിലേക്ക് അന്വേഷണം ചെന്നെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here