ജാമ്യത്തിലറങ്ങിയ അലിമുദ്ദീൻ അൻസാരി വധക്കേസ് പ്രതികൾക്ക് കേന്ദ്രമന്ത്രിയുടെ വക സ്വീകരണം
July 7, 2018
0 minutes Read
കാറിൽ ബീഫ് കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ജാർണ്ഡിലെ രാംഗഡിൽ 45കാരനായ അലിമുദ്ദീൻ അൻസാരിയെ ഗോരക്ഷകർ റോഡിലിട്ട് അടിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ എട്ട് പ്രതികൾക്ക് സ്വീകരണം നൽകി കേന്ദ്രമന്ത്രി ജയന്ത് സിൻഹ.
ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് ബിജെപി നേതൃത്വം ഒരുക്കിയ സ്വീകരണത്തിലാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്ത് ജയന്ത് സിൻഹ പ്രതികൾക്ക് ഹാരമണിയുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
പ്രതികളെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും അപ്പീലിനെ തുടർന്ന് കഴിഞ്ഞ ദിവസം ജാർഖണ്ഡ് ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement