പ്രവർത്തിക്കുന്നതിനിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു

പ്രവർത്തിച്ചുകൊണ്ടിരിക്കെ വാഷിങ്ങ് മെഷീൻ പൊട്ടിത്തെറിച്ചു. നീറനാടാണ് സംഭവം. മെഷീനിൽ നിന്നും പുക ഉയരുന്നത് കണ്ട വീട്ടമ്മ മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ടതോടെ ഒഴിവായത് വൻ ദുരന്തമാണ്.

ആദ്യം വാഷിങ്ങ് മെഷീനിൽ നിന്നും പുക ഉയർന്നു. പിന്നീടാണ് അത് പൊട്ടിത്തെറിക്കുന്നത്. സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് വെള്ളമൊഴിച്ചു തീ ഭാഗികമായി അണച്ചു. വിവരം അറിഞ്ഞ് കായംകുളത്തുനിന്ന് അഗ്‌നിശമനസേന എത്തി വാഷിങ്‌മെഷീൻ വീടിനു പുറത്തേക്ക് എത്തിച്ചു തീ പൂർണമായും അണച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top