Advertisement

മലപ്പുറത്ത് തീരദേശമേഖലയിൽ കടൽക്ഷോഭം രൂക്ഷം; 17 ബോട്ടുകൾ ഒഴുകിപ്പോയി

July 13, 2018
Google News 0 minutes Read
rough sea

മലപ്പുറത്ത് തീരദേശമേഖലയിൽ കടൽക്ഷോഭം രൂക്ഷം. പൊന്നാനി, കൂട്ടായി കടലിൽ നങ്കൂരമിട്ട 17 ബോട്ടുകൾ ഒഴുകിപ്പോയി. കടൽഭിത്തിയിലിടിച്ച് ബോട്ടുകൾ തകർന്നും ലക്ഷങ്ങളുടെ നാശനഷ്ടം തീരദേശത്തുണ്ടായി. മലപ്പുറത്ത് തീരദേശമേഖലകളിലാണ് മഴ കനത്തനാശമുണ്ടാക്കിയത്.

കടൽക്ഷോഭം ഇപ്പോഴും തുടരുകയാണ്. പൊന്നാനി കൂട്ടായി കടലിൽ നങ്കൂരമിട്ടിരുന്ന 17 ബോട്ടുകളാണ് കഴിഞ്ഞദിവസം രാത്രിയോടെ ഒഴുകിപ്പോയത്.

ഇതിൽ ആറെണ്ണം ഇതിനകം കരക്കെത്തിച്ചു. കടൽഭിത്തിയിലിടിച്ച് ഭാഗികമായും പൂർണമായും തകർന്ന ബോട്ടുകൾ നിരവധി. ലക്ഷങ്ങളുടെ നഷ്ടമാണ് ഒറ്റരാത്രിയിൽ തീരദേശത്തുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here