‘കുമ്പസാരം നിര്‍ത്തലാക്കണം’: ദേശീയ വനിതാ കമ്മീഷന്‍

കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. കുമ്പസാരത്തിലൂടെ വനിതകള്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയരാകുന്നതായും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കാണുന്നില്ല. വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. വൈദികര്‍ക്കെതിരായ കേസുകളില്‍ പോലീസ് അന്വേഷണത്തിന് വേഗത പോരെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top