ഓടുന്ന കാറിൽ നിന്ന് ചാടിയിറങ്ങി ഡാൻസ്; വൈറലായി കികി ചലഞ്ച്

kiki challenge goes viral

ഓടുന്ന കാറിൽ നിന്ന് ചാടിയിറങ്ങി ഡാൻസ് കളിക്കുന്ന ചലഞ്ച് ഗൾഫ് വ്യാപകമാകുന്നു. കികി ഡാൻസ് എന്ന ഈ ചലഞ്ചിന്റെ പേരിൽ യുഎഇയിൽ മൂന്ന് പേർ പോലീസ് പിടിയിലായി.

ജൂൺ 29ന് ഷിഗ്ഗി എന്നയാൾ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയായിരുന്നു കികി ഡാൻസ് ചലഞ്ചിന് തുടക്കം. കനേഡിയൻ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പർഹിറ്റ് ഗാനമായ ഇൻ മൈ ഫീലിങ്‌സ് എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് ചലഞ്ച്. പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും പുറത്തുചാടുകയും കാറിന്റെ വാതിൽ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമാണ് കികി ചലഞ്ച്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top