ജലന്ധര്‍ ബിഷപ്പിനെ പലതവണ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ചതായി ഡ്രൈവറുടെ മൊഴി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ പലതവണ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ചതായി ഡ്രൈവറുടെ മൊഴി. ബിഷപ്പിനെ കൊണ്ടുപോയ വാഹനവും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കി. ജലന്തര്‍ ബിഷപ്പിന് എതിരായ പരാതിയില്‍ ബിഷപ്പിന്റെ സഹോദരന്റെയും ഡ്രൈവറെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഫാദര്‍ ഏര്‍ത്തേല്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top