തുടര്‍ച്ചയായ രണ്ടാം തവണയും പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്

reserve bank loan policy today reserve bank decreases currency printing

തുടര്‍ച്ചയായ രണ്ടാം തവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് വഴി ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനവും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിവേഴ്‌സ് റിപ്പോനിരക്കും സമാനമായി ഉയര്‍ത്തിയാണ് വായ്പാനയം പ്രഖ്യാപിച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരാന്‍ സാധ്യതയേറി. പുതിയ വായ്പാനയ പ്രഖ്യാപനത്തോടെ റിപ്പോനിരക്ക് 6.50 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനവും ആയി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More