കലൈഞ്ജറെ കാണാന്‍ പിണറായി എത്തി; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കരുണാനിധിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കലൈഞ്ജറെ കാണാന്‍ സാധിച്ചെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സന്ദര്‍ശനത്തിന് ശേഷം പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കരുണാനിധിയുടെ മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി എന്നിവരുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂലൈ 28 നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top