ചരിത്രമെഴുതി ഇന്ത്യയുടെ ചുണക്കുട്ടികള്‍; ഇത് അഭിമാന നിമിഷം!!!

ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം ചരിത്രമെഴുതിയിരിക്കുന്നു…ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികൊണ്ട് എഴുതിചേര്‍ക്കേണ്ട ദിനം…സ്‌പെയിനില്‍ നടക്കുന്ന കോടിഫ് കപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നു.

ആറുവട്ടം ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നാലാം മിനിട്ടില്‍ ദീപക് ടാംഗ്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യ അറുപത്തിയെട്ടാം മിനിറ്റില്‍ അനവര്‍ അലിയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. എഴുപത്തിരണ്ടാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ആശ്വാസഗോള്‍. അര്‍ജന്റീനയെ അട്ടിമറിച്ചെങ്കിലും ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top